കഥ/സുരേഷ് കീഴില്ലം
ഫോണ്‍ ബെല്‍.
പക്ഷേ ഫോണെടുക്കാന്‍ കേശുമ്മാന് ഭയമാണ്.
ഒരു നിക്യഷ്ട ജീവിയുടെ നിലവിളി കേട്ടിട്ടെന്നവണ്ണം കോശുമ്മാനാകെ അലോസരപ്പെടും.
നാഴികക്ക് നാല്‍പ്പതുവട്ടമാണ് ഈ നിലവിളി. മിക്കവാറും കേശുമ്മാനൊരാളെ ഫ്ളാറ്റിലുണ്ടാകു.
ഒടുവില്‍ ഭയന്ന്, അറച്ച്, അടുപ്പിക്കരുതാത്ത എന്തോ ഒന്നുപോലെ ചെവിത്തണ്ടയിലെ രോമങ്ങളില്‍പ്പോലും മുട്ടാതെ, ഹലോണ്‍...
വസുന്ധര ആര്‍ വാര്യരില്ലേ... ?
ഇല്യാലോ..... കേശുമ്മാന്‍ ഫോണ്‍ വയ്ക്കും.
നര്‍മ്മദയില്ലേ അവിടെ... ?
ഇല്യാലോ..... കേശുമ്മാന്‍ ഫോണ്‍ വയ്ക്കും.
ഇതാരാപ്പാ...
കാര്‍ന്നോര്‍ടെ ശബ്ദമാണല്ലോ...?
വട്ടൊള്ളതാ...?
നിങ്ങക്ക് വേറെ ആരേ കിട്ടീല്ലേ, വീടുനോട്ടത്തിന്..? എന്നിങ്ങനെ ഒത്തിരി ക്രോസുവിസ്താരങ്ങള്‍ പുറത്തുനിന്ന് കിട്ടിയതിനെ തുടര്‍ന്നാണ് വസുന്ധര ആര്‍ വാര്യരെന്ന അമ്മയും നര്‍മ്മദയെന്ന മകളും കൂടി കേശുമ്മാനെ കാര്യങ്ങളോക്കെ പഠിപ്പിച്ചെടുക്കാമെന്ന് കരുതിയത്.
കേശുമ്മാനെന്തിനാ, ഇത്ര ധ്യതി...? ചോദിച്ചൂടെ, ആരാ... എവ്ടെന്നാ, എന്തിനാന്നൊക്കെ...
കേശുമ്മാന്‍ സമ്മതിച്ചു. ആവാം...ആവാം...
വഴുവഴുപ്പുള്ള വ്യത്തികെട്ട എന്തോ ദ്രാവകംപോലെ റസീവറില്‍ നിന്നു വന്ന ശബ്ദം കേശുമ്മാണ്റ്റെ ചെവിക്ക് അസ്കിതയുണ്ടാക്കിയിട്ടും കേശുമ്മാന്‍ ചോദിച്ചു.
ആരാ..? എവിട്ന്നാ...? എന്തിനാ... ?
പക്ഷേ എന്നിട്ടും കുഴപ്പം. വൈകിട്ടു വസുന്ധരാ വാരസ്യാര് ക്ഷീണത്തോടെ സെറ്റിയുടെ പതുപതുപ്പില്‍ വീണ് മലയ്ക്കുമ്പോള്‍ ചോദിയ്ക്കും.
കേശുമ്മാനെ, ആരെങ്കിലും വിളിച്ചോ... ?
വാരസ്യാര്‍ക്ക് ചായയെടുക്കുന്ന ധ്യതിയില്‍ കേശുമ്മാന്‍ പറയും- ഇല്യാലോ...
പിറ്റേന്ന്, എന്നാല്വെണ്റ്റെ വസുന്ധരേ... ഞാനാ കാരണവരോട് പ്രത്യേകം പറഞ്ഞേല്‍പ്പിച്ചതാണല്ലോ.. എത്ര രൂപേടെ ലോസാണ്ടായേ... ?
കേശുമ്മാനെ ണ്റ്റെ കേശുമ്മാനെ... ഇപ്പൊ ഇങ്ങ്നെയായോ കുഴപ്പം...
കേശുമ്മാണ്റ്റെ കുഴപ്പങ്ങള്‍ ഇത്രടം കൊണ്ടൊന്നും തീരണില്ല.
ഫാനിണ്റ്റെ കാറ്റടിച്ചാ കേശുമ്മാന്‍ ചുമയ്ക്കും. ചുമച്ച് തൊണ്ടയില്‍ ഊറുന്ന കഫവുമായി, ഫ്ളാറ്റിണ്റ്റെ ജനാല തുറക്കും കേശുമ്മാന്‍.
വടക്കേപ്പുഞ്ചയില്‍ നിന്ന് ശുളുശുളാ വീശണ കാറ്റ്...കാറ്റിനോട് മല്ലിട്ട് നീട്ടി ഒരൊറ്റത്തുപ്പ്.
വടക്കേമുറ്റത്തിണ്റ്റെ കെട്ടിനുമപ്പുറം, കൊന്നത്തെങ്ങിണ്റ്റെ ചോട്ടിലു വീഴും തുപ്പല്.
ന്താ യീ കാട്ടണെ കേശുമ്മാനെ...തുപ്പല്ലെ...തുപ്പല്ലെ...
വടക്കേപുഞ്ചയില്‍ നിന്നുള്ള കാറ്റില്ല.
വടക്കേ മുറ്റമില്ല.
മുറ്റമേയില്ല.
ത്രിശൂലം പോലെ മുകളിലേയ്ക്കു കുതികൊണ്ട് നില്‍ക്കുന്ന ഒരു വൈദ്യുതികാലിണ്റ്റെ മേലഗ്രം.
ഒരു നാലഞ്ചാള് താഴെ.
അതിനും താഴെ വാര്യത്തെ കുളത്തിണ്റ്റെ താഴത്തെപ്പടിയില്‍ പെണ്ണുങ്ങള് അലക്കാനും കുളിക്കാനും കൊണ്ടുവച്ച സോപ്പ് പെട്ടി.
പൊട്ടനുറുമ്പിണ്റ്റെ ഒരു വെകിളിപിടിച്ചോട്ടം.
ചോണനുറുമ്പിണ്റ്റെ പടയോട്ടം.
എന്താദ്്... ഞാനെവിട്യാത്... ?
കേശുമ്മാനെ...തുപ്പണത് വാഷ്ബെയ്സണേല്... ഇതേ നാടല്ല....നാട്ടിലെ വാര്യല്ല...
ത്ഫു... വാഷ്ബോയ്സണില്‍ ഒതുക്കിതുപ്പുന്നു കേശുമ്മാന്‍.
അതില്‍ ഉരുണ്ട് വഴുക്കുന്ന കഫക്കട്ട കണ്ട് മനം പുരട്ടുന്നു. കേശുമ്മാന്...
ഒടുവില്‍ ബ്‌വേം...ബ്‌വേം... എന്ന് കുടലാകെ മലക്കംമറിഞ്ഞ് നീണ്ട ഛര്‍ദ്ദി.
അതു കണ്ട് നര്‍മ്മദയുടെ അടിവയറ്റില്‍ നിന്നും ഒരറപ്പ് ഉരുണ്ട് കയറി തൊണ്ടക്കുഴിയില്‍ തേട്ടി.
അസഹ്യതയാല്‍ ചുളിഞ്ഞുപോയ സ്വന്തം മുഖം, കിടപ്പുമുറിയിലെ നിലക്കണ്ണാടിയില്‍ പ്രതിഫലിച്ചതുകൊണ്ട് വസുന്ധര വാര്യസ്യാര്‍ ഞെട്ടി.
മനുഷ്യന് വയസ്സായാലെത്തെ ഒര് കാര്യേ..
തനിക്ക് വയസ്സായോ?
വസുന്ധരാ വാരസ്യാര്‍ ഒന്നു സംശയിച്ചു.
ഏയ് ഇല്യാന്നേ...
വസുന്ധരാ വാരസ്യാര്‍ കേശുമ്മാനിലേയ്ക്ക് മലക്കംമറിഞ്ഞ് ആലോചിച്ചു.
കേശുമ്മാനെ ഇനി എന്താ ചെയ്യാ... ?
അമ്മ തന്ന്യാ കുഴപ്പോണ്ടാക്യേ... എന്തിനാ നാട്ടീന്ന് ഈ കേശുമ്മാനെ...
വസുന്ധരയുടെ പിറുപിറുപ്പുകളിലേയ്ക്ക് നര്‍മ്മദ കടന്നുകയറുന്നു.
നിണ്റ്റെ മുത്തശ്ശി നിര്‍ബന്ധിക്കുമ്പോ...
രഘുരാമന്‍ വാര്യര് പ്ളെയിന്‍ തകര്‍ന്ന് മരിച്ച്, വസുന്ധരയെന്ന മകള്‍ക്കും നര്‍മ്മദയെന്ന പേരക്കിടാവിനും ഒരാണ്‍തുണയില്ലാണ്ടായപ്പോ...
അപ്പൊ ചെന്നു നിന്ന് തുണയാവാന്‍ പറ്റ്യ ഒരാള്...
ലക്ഷ്മിക്കുട്ടി വാരസ്യാര് അടുക്കള ജനാലയിലൂടെ കണ്ടതാണല്ലോ, വിറകു കീറി ഒതുക്കുന്ന കേശുവിണ്റ്റെ ഒരു മെയ്ക്കരുത്ത്.
മറ്റൊരിയ്ക്കല്‍ നിലവറയ്ക്കകത്തെ ഇരുട്ടില്‍ നിന്നും തന്നെ കൈപിടിച്ച് കയറ്റുമ്പോഴത്തെ കൈക്കരുത്ത്.
എല്ലാത്തിനും പുറമെ, തിരുവാതിരക്കുളിരില്‍ കയ്യും മെയ്യും കത്തിപ്പടര്‍ന്ന് ലക്ഷ്മിക്കുട്ടിയിലേക്ക് പകര്‍ന്ന ഉള്‍ക്കരുത്ത്.
രഘുരാമനില്ലാണ്ട്...ന്താ വസുന്ധരേ ഇയ്യീ പറേണേ... നഗരത്തിന് നിങ്ങള്‍് രണ്ടു പെണ്ണുങ്ങള്‍് ഒറ്റയ്ക്കോ... ഒന്ന്വെങ്കി നെങ്ങളിങ്ങോട്ട് വര്‍വാ... നിവ്യത്തീല്ല്യാന്നാണെങ്കി കേശു കൂടെ വരും..... അത് വേണം.
കേശു മതിയെന്ന് ലക്ഷ്മിക്കുട്ടി വാരസ്യാര്‍ക്കറിയാം.
ഏതു നഗരത്തിലായാലും.. ഏതു നരകത്തിലായാലും..
അയാളുടെ തണലില്‍ കുട്ടികള്‍ക്ക് ഒരാപത്തും വരില്ല.
മുത്തശ്ശി വരുത്തിവച്ച ഒരാപത്തേ.... സഹികെട്ട്, കെറുവിച്ച് കാലിനു മുകളില്‍ കാല്‍ കയറ്റിവച്ച് നര്‍മ്മദ സെറ്റിയിലേക്ക് ചാരി.
മുട്ടിനു മുകളില്‍, വലിഞ്ഞ് നിന്ന കടുംനീല മിഡിയ്ക്ക് താഴെ അവളുടെ മെല്ലിച്ച തുടകള്‍ കണ്ടപ്പോള്‍ കേശുമ്മാന് തോന്നുന്നത് സഹതാപമാണ്.
ധനു നിലാവ് ഒഴുകിപ്പടര്‍ന്ന, ലക്ഷ്മിക്കുട്ടിയുടെ മാദകമായ തുടകളുടെ ഓര്‍മ്മ കേശുമ്മാണ്റ്റെ നരച്ച നെഞ്ചിന് താഴെ ഒരു മാത്ര കൊളുത്തി വലിച്ചു.
ഇപ്പോള്‍ രാത്രിയാണ്.
നര്‍മ്മദയുടെ മുറിയില്‍ പൊട്ടിത്തെറിയ്ക്കുന്ന സ്റ്റീരിയോ.
താടിയും മുടിയും നീട്ടിവളര്‍ത്തിയ ഒരാള്‍.
മുഖത്ത് രോമമില്ലാത്ത മറ്റൊരാള്‍..
ഒറ്റക്കാതില്‍ കടുക്കനുമായി ഇനിയൊരാള്‍.
താളാത്മകമായി കെട്ടുപിണഞ്ഞാടുന്ന നര്‍മ്മദയുടെ ശോഷിച്ച തുടകളും.
പാവം കുട്ടി...കേശുമ്മാന്‍ ജനാലക്കരികില്‍ നിന്ന് കിടുകിടുത്തു.
താളപെരുക്കങ്ങളില്‍ നിന്നും പുറത്തുകടന്നൊരാള്‍ ഇപ്പോള്‍ ഇഴഞ്ഞ് കയറുന്നത് വസുന്ധരാ വാരസ്യാരുടെ മടക്കുകള്‍ വീണ ഉദരത്തിലെ വ്യത്തികെട്ട കത്രികപ്പാടിലേയ്ക്കാണ്.
കേശുമ്മാന്‍ താഴേയ്ക്കു നോക്കി.
ചീറിപ്പായുന്ന വാഹനങ്ങള്‍...
തലതാഴ്ത്തി നില്‍ക്കുന്ന തെരുവ് വിളക്കുകള്‍...
അല്ലല്ലോ...
കവുങ്ങിന്‍ തോട്ടവും പുഴയും കടന്ന്, തീക്കറ്റയും വീശി ആര്‍ത്തു വരുന്ന ഒരാള്‍ക്കുട്ടംപിടഞ്ഞെഴുന്നേറ്റ്, പുറത്തും ചന്തിയിലും പറ്റിപ്പിടിച്ച കരിയിലകള്‍ തുത്തുമാറ്റി, കേശുവും ലക്ഷ്മിക്കുട്ടിയും ഇപ്പോള്‍, ദാ ഓട്ടം തന്നെ ഓട്ടം.
സര്‍പ്പക്കാവിണ്റ്റെ കടുത്ത ഇരുട്ടില്‍ നിന്നും പുറത്തു വന്ന കേശുമ്മാന്‍, ഏഴാം നിലയില്‍ നിന്നും ഒടിഞ്ഞ് മടങ്ങിവീണ ഗോവണിപ്പടികളിലാണിപ്പോള്‍....
തീക്കറ്റകള്‍ വീശി ആള്‍ക്കുട്ടം പാഞ്ഞുപാഞ്ഞ്... .

ചന്ദ്രിക 2000 ഏപ്രില്‍
5 comments:
പണ്ട് വായിച്ച കഥയാണ്.
ഇപ്പഴും അതേ ഒഴുക്ക്.
നഷ്ടകാലം തിരികെ വരുംപോലെ...
ഓര്‍മ്മകളാണോ ജീവിതം?
നന്ദി മനോജ്,
നല്ല വാക്കുകള്‍ക്ക്
പ്രിയ സുരേഷ്,
എത്ര കാലമായി സുരേഷിന്‍റെ കഥ വായിച്ചിട്ട്.വളരെ സന്തോഷമായി.പണ്ട് വായിച്ചതല്ല ഇത്.നല്ല കഥ.ഇനിയും എഴുതൂ..ധാരാളം എഴുതൂ..ആശംസകള്‍..
Kollam Nalla Katha.........
.നല്ല കഥ.ഇനിയും എഴുതൂ.
Post a Comment