പുതിയ പോസ്റ്റുകള്‍ ചേര്‍ക്കുമ്പോള്‍ അറിയിക്കാം. താഴെ നിങ്ങളുടെ ഇമെയില്‍ വിലാസം കൊടുക്കുക.

Saturday, September 15, 2007

ഒറ്റ്‌

കഥ
ഒറ്റ്‌
സുരേഷ്‌ കീഴില്ലം
ഈ മുപ്പതുവെള്ളിക്കാശിന്‌ ഇത്തവണ ഞാന്‍ ആരെയാണ്‌ ഒറ്റുകൊടുക്കേണ്ടത്‌ . യൂദാസ്‌ ചോദിച്ചു. ഇത്‌ ഒറ്റുകാശല്ല.നിനക്കുള്ള നഷ്ടപരിഹാരമാണ്‌. അവര്‍ പറഞ്ഞു. ഒരു ബോട്ടില്‍ എം.സി.ബി യില്‍ കുഴയുന്ന അവസാന അത്താഴത്തിന്‌,എച്ച്‌.ഐ.വി പോസിറ്റീവ്‌ രക്തമുള്ള ഒരുവളുമായി ഒടുക്കത്തെ അന്തിക്കൂട്ടിന്‌.... അതെ-ഇത്‌ നിനക്കുള്ള നഷ്ടപരിഹാരമാണ്‌. ഇത്തവണ നീ ഒറ്റുകൊടുക്കേണ്ടത്‌ നിന്നെത്തന്നെയാണ്‌. പിന്നെ അവര്‍ വല്ലാതെ ചിരിക്കാന്‍ തുടങ്ങി. യൂദാസിനും ചിരി പൊട്ടി.

3 comments:

mani said...

good story

മൂര്‍ത്തി said...

സ്വാഗതം..

akberbooks said...

കുഞ്ഞുകഥയോടെയുള്ള തുടക്കം നന്നായി.