Wednesday, August 31, 2011

സി.ഐ. ഡി കുമാറും ഡെത്ത്‌ ലൈറ്റും

 സുരേഷ്‌ കീഴില്ലം 
സി ഐ ഡി കുമാറിനെ, ഒരു പക്ഷേ നിങ്ങളാരും അറിയില്ല. 
കാരണം, ഒരു ആറാം ക്ളാസുകാരണ്റ്റെ വരയിട്ട നോട്ടുബുക്കില്‍, ഒരുപാട്‌ അക്ഷരത്തെറ്റുകള്‍ക്കിടയില്‍ നിന്ന്‌, ആ അമാനുഷികനായ ഡിക്ടറ്റീവിനെ പരിചയപ്പെട്ടത്‌ വളരെ കുറച്ചുപേര്‍ മാത്രമാണ്‌. 
കൈമാറി വായിച്ചുപോയ മുന്നിലേയും പിന്നിലേയും ബഞ്ചുകളിലിരുന്ന ആണ്‍കുട്ടികളുടെ നിര. 
ക്ളാസ്‌ സമയത്ത്‌ കുമാറിണ്റ്റെ സാഹസികത പങ്കുവെക്കുന്നതിനിടയില്‍, കയ്യോടെ നോട്ടുബുക്ക്‌ പിടിച്ചെടുത്ത സ്വര്‍ണ്ണകുമാരിയമ്മ സാര്‍... 
ശിക്ഷയാണ്‌ പ്രതീക്ഷിച്ചത്‌. 
ഡിക്ടറ്റീവ്‌ നോവലോ ? ഞാനൊന്നു വായിച്ചുനോക്കട്ടേയെന്നും പറഞ്ഞ്‌ ബുക്ക്‌ മേശപ്പുറത്ത്‌ മാറ്റി വെച്ചപ്പേള്‍ ഉള്ളുകാളി. 
പിറ്റേന്ന്‌ ഇനിയുമെഴുതണം എന്ന പ്രോത്സാഹനത്തോടെ ബുക്ക്‌ മടക്കിതന്നപ്പോഴാണ്‌ ശ്വാസം നേരെ വീണത്‌.
കോട്ടയം പുഷ്പനാഥിനും ദുര്‍ഗ്ഗപ്രസാദ്‌ ഖത്രിയ്ക്കും അപ്പുറം ഒരു ലോകമുണ്ടെന്ന്‌ അറിഞ്ഞു. ബ്രോംസ്റ്റോക്കറുടെ ഡ്രാക്കുളയിലേയ്ക്കും ഷെര്‍ലക്‌ ഹോംസിലേയ്ക്കും അപസര്‍പ്പക കഥകളുടെ ലോകത്തുനിന്ന്‌ മറ്റ്‌ സാഹിത്യത്തിണ്റ്റെ ചക്രവാളങ്ങളിലേയ്ക്കും വായന മാറി. 
വരയിട്ടതും ഇടാത്തതുമായ നോട്ടു ബുക്കിണ്റ്റെ താളുകളില്‍ നിന്നും മലയാളത്തിലെ പല ആനുകാലികങ്ങളിലേയ്ക്കും ആകാശവാണിയിലേയ്ക്കുമൊക്കെ രചനകള്‍ ചേക്കേറി. 
സ്വന്തം പുസ്തകങ്ങള്‍ പുറത്തിറങ്ങി. 
എഴുത്തിണ്റ്റെ പേരില്‍, ക്ളാസു മുറിയ്ക്കപ്പുറം ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങി. 
മലയാളക്കരയുടെ ഏതൊരു മൂലയിലും ഏറെ അടുപ്പമുള്ള അക്ഷര സൌഹ്യദങ്ങളുണ്ടായി. കേരളത്തിലുടനീളം സാഹിത്യ ക്ളാസുകളിലൂടെയും സാംസ്കാരിക ഇടങ്ങളിലൂടെയും അലഞ്ഞു നടന്നു.
ആറാം ക്ളാസിലെ കാലിളകുന്ന ബഞ്ചില്‍ നിന്ന്‌ മഹാസാഹിത്യകാരനായി ഉദിച്ചുയര്‍ന്ന, എനിയ്ക്ക്‌ എഴുതുമ്പോള്‍ പിന്നീട്‌ പയ്യെ പയ്യെ ഭയം തോന്നി തുടങ്ങി. 
എഴുത്തിണ്റ്റെ ആഴങ്ങളെക്കുറിച്ചു വന്ന ബോദ്ധ്യം. 
ഒപ്പം, ഞാനെഴുതിയില്ലെങ്കിലും ലോകത്തിന്‌ ഒന്നും സംഭവിയ്ക്കില്ലെന്ന തിരിച്ചറിവ്‌. 
എന്നിട്ടും, ഇപ്പോള്‍ ഞാന്‍ ഈ പേന കയ്യിലെടുക്കുന്നത്‌ എന്തുകൊണ്ടാണ്‌ ? 
കാക്കി ട്രൌസറും മുഷിഞ്ഞു നാറുന്ന വെള്ള ഷര്‍ട്ടുമിട്ട, കുറച്ചുപേര്‍ എണ്റ്റ ബഞ്ചിലിപ്പോള്‍ ഉണ്ട്‌. 
അല്‍പം പോലും അഴുക്കില്ലാത്ത, വെള്ള സാരിയുടുത്ത ഒരു ടീച്ചറും. 
അവരെന്നോട്‌ കീറിപ്പറിഞ്ഞു തുടങ്ങിയ എണ്റ്റെ നോട്ടു ബുക്ക്‌ ചോദിയ്ക്കുന്നു. 
കുതൂഹലം നിറഞ്ഞ കണ്ണുകളോടെ, എണ്റ്റെ അക്ഷരത്തെറ്റുകളില്‍ പരതുന്നു. 
കറുത്ത നെടുനീളന്‍ ഗൌണിട്ട ചക്രപാണിയെന്ന ദുഷ്ട ശാസ്ത്രജ്ഞണ്റ്റെ ഡെത്ത്‌ ലൈറ്റ്‌ സി.ഐ. ഡി കുമാറിണ്റ്റെ മേല്‍ വീഴുമോ ?
(കഥ തുടരുമോ) 
കീഴില്ലം സര്‍ക്കാര്‍ യു.പി സ്കൂളിണ്റ്റെ നൂറ്റിയിരുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച്‌ പുറത്തിറക്കിയ സ്മരണികയില്‍ എഴുതിയത്‌. (2010)

13 comments:

Manoj vengola said...

എഴുതിയില്ലെങ്കില്‍ ലോകത്തിനു ഒന്നും സംഭവിക്കില്ല.പക്ഷെ നമുക്ക് എന്തെങ്കിലുമൊക്കെ സംഭവിക്കും.
അതുറപ്പാ...
അതുകൊണ്ടല്ലേ എഴുതുന്നത്‌.
അല്ലേ?
നന്നായിരിക്കുന്നു.

Prabhan Krishnan said...

ഇവിടെ ആദ്യമാണ്.
ഇഷ്ടമായി,
ഒരു പ്രശംസ അവിവേഗമാകും.
എല്ലാഭാവുകങ്ങളും നേരുന്നു.
സസ്നേഹം പുലരി

സുരേഷ്‌ കീഴില്ലം said...

മനോജ്‌ വെങ്ങോല,
പ്രഭന്‍ കൃഷ്ണന്‍,
പേരു വെളിപ്പെടുത്താന്‍ മടിച്ചു നില്‍ക്കുന്ന ചങ്ങാതി....
വന്നനുഗ്രഹിച്ചതിന്‌ നന്ദി

വീകെ said...

ഞാനും ആദ്യമാണിവിടെ...
ആശംസകൾ....

സിയാഫ് അബ്ദുള്‍ഖാദര്‍ said...

സുരേഷ് ,കുറേക്കാലം മുന്‍പ് ഫാക്റ്റ് സംഘടിപ്പിച്ച ഒരു കഥാ ക്യാമ്പില്‍ പങ്കെടുക്കുകയുണ്ടായിട്ടുണ്ടോ ?സാഹിത്യ അക്കാടെമിയും കൂടെയുണ്ടായിരുന്നതിനാല്‍ അന്ന് ഒരു വിധം പ്രശസ്തരായ എഴുത്തുകാര്‍ എല്ലാരും അവിടെ വന്നിരുന്നു ..

സിയാഫ് അബ്ദുള്‍ഖാദര്‍ said...

സുരേഷ് ,കുറേക്കാലം മുന്‍പ് ഫാക്റ്റ് സംഘടിപ്പിച്ച ഒരു കഥാ ക്യാമ്പില്‍ പങ്കെടുക്കുകയുണ്ടായിട്ടുണ്ടോ ?സാഹിത്യ അക്കാടെമിയും കൂടെയുണ്ടായിരുന്നതിനാല്‍ അന്ന് ഒരു വിധം പ്രശസ്തരായ എഴുത്തുകാര്‍ എല്ലാരും അവിടെ വന്നിരുന്നു ..

സുരേഷ്‌ കീഴില്ലം said...

@വീ.കെ കഥാവശേഷണ്റ്റെ ലോകത്തേയ്ക്ക്‌ സ്വാഗതം.
@സിയാഫ്‌ അബ്ദുള്‍ ഖാദര്‍. ഓര്‍മ്മ ശരിയാണ്‌. ഫാക്ട്‌ സാഹിത്യക്യാമ്പില്‍ ഞാന്‍ ഉണ്ടായിരുന്നു. ക്യാമ്പുകളിലൂടെ, യാത്രകളിലൂടെ, മുഴുവന്‍ സമയവായനയിലൂടെ നടന്ന ഒരു സര്‍ഗ്ഗാത്മക കാലഘട്ടമായിരുന്നു അത്‌. വീണ്ടും കാണാന്‍ ആയത്‌ ആഹ്ളാദകരം തന്നെ.

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ഹാ ,താങ്കള്‍ ,നമ്മള്‍ ഒരുമിച്ചിരുന്നു കുറെ നേരം കത്തി വെച്ച് ,കഥാ കാരന്മാരോട് ചോദ്യങ്ങള്‍ ചോദിച്ചു ദൂരെ നിന്ന് കഥ പറയാനും അറിയാനും വന്ന താങ്കള്‍ ,ആഹ്ലാദം തോന്നുന്നു ,ഒരു പാട് ,,

സുരേഷ്‌ കീഴില്ലം said...

ഫാക്ട്‌ ക്യാമ്പ്‌...അതൊരു നല്ല അനുഭവമായിരുന്നു. താങ്കളെ ഇവിടെ കണ്ടതില്‍ അങ്ങേയറ്റം സന്തോഷം. നേരില്‍ കാണാന്‍ അവസരമൊരുങ്ങുമെന്ന്‌ പ്രതീക്ഷിയ്ക്കാം.

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ആഗ്രഹം ഉണ്ട് സുരേഷ് ,നമുക്ക് ഒരു പരിചയവും ഇല്ലായിരുന്നു ,താങ്കള്‍ കഥയെ ,എഴുത്തിനെ പ്രണയിച്ചിരുന്നു ,ഞാന്‍ വെറുമൊരു ആസ്വാദകന്‍ ,എങ്ങനെയോ വീണു കിട്ടിയ ഒരനുഗ്രഹം ആയിരുന്നു എനിക്കാ ക്യാമ്പ്‌ ,താങ്കളെ എങ്ങനെയോ ഞാന്‍ പരിചയപ്പെട്ടു ,,കുറച്ചു മണിക്കൂറുകള്‍ എങ്കിലും കുറേക്കാലം ,കൃത്യമായി പറഞ്ഞാല്‍ പതിനേഴു വര്‍ഷങ്ങള്‍ക്കു ശേഷവും ഞാന്‍ ഓര്‍ത്തിരിക്കുന്നത് സ്വന്തം വീട്ടിനു അക്ഷരം എന്ന് പേരിടാന്‍ തോന്നിയ ആ വാഗ് ദേവതയോടുള്ള തീരാ ഭക്തി കൊണ്ട് തന്നെയാവാം ,കാണണം ,നേരില്‍ തന്നെ ..

സുരേഷ്‌ കീഴില്ലം said...

ശരിയാണ്‌. അക്ഷരങ്ങളെ പ്രണയിച്ചുനടന്ന ആ നല്ല കാലത്താണ്‌ നമ്മള്‍ കണ്ടത്‌. നേരില്‍ കാണാം

Manoj vengola said...

സൃഷ്ടികള്‍ ക്ഷണിക്കുന്നു
ഇ ലോകം ഓണ്‍ലൈന്‍.കോം എന്ന പേരില്‍ ആരംഭിക്കുന്ന വെബ്പോര്‍ട്ടിലേക്ക് സര്‍ഗ്ഗ രചനകള്‍ ക്ഷണിക്കുന്നു.കഥ, കവിത,എന്നിവയ്ക്ക് പുറമേ സിനിമ,സംഗീതം തുടങ്ങിയ എന്ത് വിഷയങ്ങളെപ്പറ്റിയും എഴുതാം.സൃഷ്ടികള്‍ ഇ മെയിലിലും തപാലിലും അയയ്ക്കാം.രചനകള്‍ക്കൊപ്പം പൂര്‍ണ്ണമായ വിലാസവും ഫോണ്‍ നമ്പറും രചയിതാവിന്റെ പാസ്പോര്‍ട്ട് സൈസ്‌ ഫോട്ടോയും വേണം.
വിലാസം:എഡിറ്റര്‍
ഇ ലോകം ഓണ്‍ലൈന്‍‍.കോം
പി.ബി.നമ്പര്‍-48
ഔഷധി ജംഗ്ഷന്‍
കോര്‍ട്ട് റോഡ്‌
പെരുമ്പാവൂര്‍-683 542
Email: mail@elokamonline.com
Website: www.elokamonline.com

Ph: 0484-2591051, 9020413887 , 9961258068 , 9539008659

ഞാന്‍ പുണ്യവാളന്‍ said...

ക്ലാസ്സ്‌ റൂം സ്മരണകള്‍ വായിച്ചു നന്മ വരട്ടെ സ്നേഹാശംസകളോടെ @ ഞാന്‍ പുണ്യവാളന്‍