Friday, November 25, 2011

എന്‍റെ പുതിയ പുസ്തകം- രണ്ടു മൈക്രോ നോവലുകള്‍

പ്രിയപ്പെട്ട എന്‍റെ വായനക്കാരെ,

എന്‍റെ  പുതിയ പുസ്തകം-രണ്ടു മൈക്രോ നോവലുകള്‍ പുറത്തിറങ്ങുന്ന വിവരം സസന്തോഷം അറിയിക്കട്ടെ. കോതമംഗലം സൈകതം ബുക്സ്‌ ആണ് പ്രസാധകര്‍.കോതമംഗലം വിമലഗിരി സ്കൂള്‍ ഓഡിറ്റോറിയത്തില്‍അടുത്ത മാസം മൂന്നിനാണ് പ്രകാശനം.
കോതമംഗലത്ത് പുതുതായി ആരംഭിക്കുന്ന സൈകതം ബുക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ സെന്ററിന്റെ ഉദ്ഘാടനവും അന്ന് നടക്കും.
 മലയാളത്തിലെ പ്രമുഖ പ്രസാധകരുടെ വിവിധ വിഭാഗങ്ങളിൽപ്പെട്ട പുസ്തകങ്ങൾ ഉൾക്കൊള്ളൂന്ന ഷോറൂമും അത്യാധുനിക സൗകര്യങ്ങളുള്ള കമ്യൂണിക്കേഷന്‍ സെന്ററുമാണ് കോളജ് ജങ്ഷനിൽ ഒരുക്കിയിട്ടുള്ളത്. ഉദ്ഘാടന/ പ്രകാശന  ചടങ്ങുകളിലേക്കും തുടർന്നും നിങ്ങളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നു.

കാര്യപരിപാടി

2 മണി
ഷോറൂം & ഒഫീസ് ഉദ്ഘാടനം

കെ. പി. ബാബു (മുനസിപ്പൽ ചെയർമാൻ)
ഭദ്രദീപം
വിനീത് ശ്രീനിവാസന്‍ (നടന്‍ , സംവിധായകന്‍ ) / ഇന്ദ്രൻസ് (നടൻ)

2.30 മണി
പുസ്തക പ്രകാശനം - സാംസ്കാരിക സംഗമം

സ്വാഗതം
അധ്യക്ഷൻ : ഷെവ. പ്രൊഫ. ബേബി എം. വർഗീസ്.
ഉദ്ഘാടനം : അഡ്വ. സെബാസ്റ്റ്യന്‍ പോൾ (മാധ്യമവിമർശകന്‍, മുന്‍ എം പി)
മുഖ്യ പ്രഭാഷണം : ടി. പി. രാജീവൻ

പുസ്തകങ്ങളുടെ പ്രകാശനം

ദൈവത്തെ മാറ്റിയെഴുതുമ്പോൾ (ലേഖനം) - പി എന്‍ ഗോപീകൃഷ്ണന്‍
പ്രകാശനം: ഡോ. സി എസ് വെങ്കിടേശ്വരന്‍, ചലച്ചിത്ര നിരൂപകന്‍
ഏറ്റുവാങ്ങുന്നത്: സി. ഗൗരീദാസന്‍ നായർ, സ്‌പെഷ്യൽ കറസ്‌പോണ്ടന്റ്, ദ ഹിന്ദു

വംശഗാഥകൾ മൂളും ടാക്കീസ് (ദേശമെഴുത്ത്) - വി ദിലീപ്
പ്രകാശനം : സന്തോഷ് ഏച്ചിക്കാനം, കഥാകൃത്ത്
ഏറ്റുവാങ്ങുന്നത് : അബ്ദുൾസലാം, കവി

വെള്ളം എത്ര ലളിതമാണ് (കുറിപ്പുകൾ) - എസ് ജോസഫ്
പ്രകാശനം: സണ്ണി എം കപിക്കാട്, ചിന്തകന്‍
ഏറ്റുവാങ്ങുന്നത്: എം ടി ജയലാൽ, ചിത്രകാരന്‍

പ്രണയമെന്നോ ഇരയെന്നോ പേരിടാവുന്ന...(കവിത) - ജോസഫ് കെ ജോബ്
പ്രകാശനം: താഹ മാടായി
ഏറ്റുവാങ്ങുന്നത്: എസ് ജോസഫ്, കവി

മറന്നുവച്ച കുടകൾ (കവിത) - സുൾഫിക്കർ
പ്രകാശനം: സിവിക് ചന്ദ്രന്‍, ആക്റ്റിവിസ്റ്റ്, എഴുത്തുകാരന്‍
ഏറ്റുവാങ്ങുന്നത്: വി ജി തമ്പി

രണ്ട് മൈക്രോനോവലുകൾ (നോവൽ) - സുരേഷ് കീഴില്ലം
പ്രകാശനം: കെ കെ സുധാകരന്‍, നോവലിസ്റ്റ്
ഏറ്റുവാങ്ങുന്നത്: മനോജ് വെങ്ങോല, കഥാകൃത്ത്




5.30
നൃത്തനൃത്യങ്ങൾ

Anchors : കെ. വി. സുമിത്ര & amp; എസ്. മഞ്ജു




നന്ദി

9 comments:

Mannathoor Wilson said...

paripaadiyil pankedukkaan sramikkaam-Mannathoor Wilson (Australia)

ഫൈസല്‍ ബാബു said...

പങ്കെടുക്കാന്‍ കഴിയില്ല എന്നാലും അടുത്ത തവണ നാട്ടില്‍ വരുമ്പോള്‍ തീര്‍ച്ചയായും വാങ്ങി വായിക്കും ...നോവലിന് എല്ലാ വിധ ആശംസകളും!!

സുരേഷ്‌ കീഴില്ലം said...

മണ്ണത്തൂറ്‍ വില്‍സണ്‍, ഫൈസല്‍ ബാബു...
ആശംസകള്‍ക്ക്‌ നന്ദി

khaadu.. said...

അഭിനന്ദനങ്ങള്‍...

ഇനിയും ഉയരങ്ങളിലേക്ക് എത്താന്‍ കഴിയട്ടെ...

ശിഖണ്ഡി said...

അഭിനന്ദനങ്ങള്‍...

മണികണ്‍ഠന്‍ said...

മനോജ്‌,,,
താങ്കളുടെ പുസ്തകം
എത്രയും പെട്ടന്ന് വായിക്കാന്‍ ശ്രമിക്കും
പ്രവാസിയൈപോയില്ലേ
ഓടിച്ചാടി എത്താന്‍ കഴിയില്ലാലോ

Lipi Ranju said...

അഭിനന്ദനങ്ങള്‍...
ആശംസകള്‍...

പട്ടേപ്പാടം റാംജി said...

അഭിനന്ദനങ്ങള്‍..
ഇനിയും ഉയരങ്ങളിലേക്ക്‌....

സുരേഷ്‌ കീഴില്ലം said...

ഇന്നാണ് പുസ്തക പ്രകാശനം.
ആശംസകളും അനുഗ്രഹങ്ങളും നേര്‍ന്ന എല്ലാവര്‍ക്കും നന്ദി